Malayalam Leaflet: Family is Still Family

Malayalam: കുടുംബം ഇപ്പോഴും കുടുംബമാണ്. . . . സ്നേഹം ഇപ്പോഴും സ്നേഹമാണ്. . . .

Malayalam Leaflet

കുടുംബം ഇപ്പോഴും കുടുംബമാണ്. . . . സ്നേഹം ഇപ്പോഴും സ്നേഹമാണ്. . . .

പല മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരില്‍ ഒരാള്‍ ഒരു ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വൽ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ (LGBT) ആയിരിക്കും.  പ്രിയപ്പെട്ടവരില്‍ ഒരാൾ അങ്ങനെയാകുമ്പോള്‍, കുടുംബാംഗങ്ങൾക്ക് പല സംശയങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്.  നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുള്ള ഒരു തുടക്കമെന്ന നിലയില്‍, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന വസ്തുതകൾ ഇവിടെ നല്‍കിയിട്ടുണ്ട്:

  • ആളുകൾ അവരെ ഇഷ്ടപ്പെടുന്നില്ല അല്ലെങ്കില്‍ അവരെ എങ്ങനെ സ്നേഹിക്കും.

LGBT എന്ന് തിരിച്ചറിയുന്നത് ഇഷ്ടപ്പെടാതിരിക്കുന്നതിനോ അല്ലെങ്കില്‍ അപകടത്തിനോ കാരണമാകുന്നില്ല.  അമേരിക്കയിലേക്ക് വരുന്നതിനോ, വലിയ നഗരങ്ങളിൽ താമസിക്കുന്നതിനോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ ഉണ്ടായിരിക്കുന്നതിനോ ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നില്ല. UCLA സ്കൂള്‍ ഓഫ് ലോ യിലെ വില്യംസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് നടത്തിയ പഠനം അനുസരിച്ച് അമേരിക്കയിൽ ഏഷ്യൻ / തെക്കൻ ഏഷ്യയിലെ ജനസംഖ്യയില്‍ 325,000 അല്ലെങ്കിൽ 2.8% LGBT ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.  ലൈംഗികതയും ലിംഗഭേദവും നിശ്ചയിച്ചിരിക്കുന്നത് ആര്‍ക്കും കൃത്യമായി അറിയില്ലെങ്കിലും, മിക്ക LGBT കള്‍ക്കും ചെറുപ്പത്തിൽ തന്നെ അവരുടെ വ്യത്യസ്ഥതകളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കും.

  • മാതാപിതാക്കളും അവരുടെ LGBT കുട്ടിയും യാതൊരു തെറ്റും ചെയ്തിട്ടില്ല

കുറ്റബോധവും ലജ്ജയും LGBT യുടെ മാതാപിതാക്കൾക്കുള്ള ഒരു സാധാരണ വികാരമാണ്, എന്നാൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികള്‍ LGBT ആകുന്നതിന് കാരണക്കാരാകുന്നില്ല.  ഒരാള്‍ LGBT ആകുന്നതിന് അജ്ഞാതമായ നിരവധി ഘടകങ്ങള്‍ ഉണ്ട്.  LGBT ആയിരിക്കുന്നത് ലളിതമായി ഒരു കുട്ടി ആയിരിക്കുക എന്നതാണ്.  കുടുംബത്തില്‍ നിന്നുള്ള അംഗീകാരം ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതായി ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.  കുടുംബ സ്നേഹവും പിന്തുണയും വസ്തുതാപരമായ ദുരുപയോഗം, ആരോഗ്യ അപകടസാധ്യത ഘടകങ്ങൾ, ആത്മഹത്യ തുടങ്ങിയ പോലുള്ള സ്വയം നശീകരണ സ്വഭാവങ്ങളെ കുറയ്ക്കുന്നു.

  • LGBT ആളുകൾക്ക് സന്തോഷകരവും വിജയകരവുമായ ജീവിതം ഉണ്ട്

നിരവധി LGBT ആളുകൾക്ക് ആരോഗ്യപൂർണ്ണവും സമ്പൂര്‍ണ്ണവുമായ ജീവിതം നയിക്കാൻ കഴിയും. അമേരിക്കയും ലോകവും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.  കൂടുതൽ സംസ്ഥാനങ്ങളും രാജ്യങ്ങളും സ്വവർഗ വിവാഹങ്ങളെ അംഗീകരിക്കുന്നു.  സ്വവര്‍ഗ്ഗബന്ധങ്ങളില്‍ 33,000 AAPIs ല്‍ 26% കുട്ടികളെ വളർത്തുന്നതായി വില്യംസ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടുണ്ട്.  കൂടാതെ, LGBT വ്യക്തികളുടെ തൊഴില്‍ ജീവിതവും വിജയകാരമാണ്.  നിരവധി ബിസിനസ്സുകൾ, കമ്പനികൾ, ഏജൻസികൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ എന്നിവർ അവരുടെ LGBT ജീവനക്കാരെ തുറന്നമനസ്സോടെ പിന്തുണയ്ക്കുന്നു.

  • കൂടുതൽ പരമ്പരാഗത വിശ്വാസപ്രമാണങ്ങള്‍ “പരിണമിക്കുന്നു”, LGBT ആളുകള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നു.

LGBT ആളുകളെ അംഗീകരിക്കുന്നതിനായി വിശ്വാസങ്ങളും മതങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.  ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുള്ള ചില പരാമര്‍ശങ്ങള്‍ ഒരു പ്രത്യേക കാലഘട്ടത്തെക്കുറിച്ച് വിശദീകരണം നല്‍കുന്നവയാണ്.  അനുകമ്പ, സ്നേഹം, കരുണാമയമായ ദൈവം തുടങ്ങിയ ശക്തമായ മതപരവും ആത്മീയവുമായ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് LGBT ആളുകളെ അംഗീകരിക്കേണ്ടത് ആവശ്യമാണെന്നും കൂടാതെ എങ്ങനെയാണ് ഒരാളെ പരിചരിക്കേണ്ടതെന്നതും ഇന്ന് പല വിശ്വാസങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു,   LGBT വ്യക്തിത്വങ്ങളെ സംബന്ധിച്ചും ദൈവം(ങ്ങള്‍), ദേവത(കള്‍), ആത്മീയത എന്നിവയുടെ വിവിധ കാഴ്ചപ്പാടുകളെക്കുറിച്ചുച്ചും ചില പാരമ്പരാഗത വിശ്വാസങ്ങളിലെ ദീര്‍ഘകാല ചരിത്രം ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  • എല്ലാവർക്കുമുള്ള ഒരു മികച്ച സ്ഥലമാക്കി ലോകത്തെ മാറ്റുക

പല സ്റ്റേറ്റ്, മുനിസിപ്പൽ പൌരാവകാശ നിയമങ്ങളും LGBTആളുകളെ സംരക്ഷിക്കുന്നു.  എന്നിരുന്നാലും, ഭിന്നലൈംഗികതയുടെ വിവേചനം നേരിടാനുള്ള സാധ്യത ഇപ്പോഴും തുടരുന്നു.  വർഗം, വംശം, മതം, സ്വാഭാവിക വംശം, കുടിയേറ്റ-സ്ഥിതി, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ലിംഗഭേദം എന്നിവ പരിഗണിക്കാതെ പരസ്പരമുള്ള നീതി, സുരക്ഷ, ബഹുമാനം എന്നിവ നിറഞ്ഞ ലോകത്തെ സൃഷ്ടിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

  • സ്വയം പഠിക്കുകയും മറ്റുള്ളവരെയും പഠിപ്പിക്കുകയും ചെയ്യുക.

പിന്തുണയും വിഭവങ്ങളും എളുപ്പത്തിൽ ലഭ്യമാണ്. PFLAG (തങ്ങളുടെ പ്രിയപ്പെട്ട LGBT യെ പിന്തുണയ്ക്കുന്ന മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമുള്ളത്), നാഷണല്‍ ക്വിർ ഏഷ്യൻ പസഫിക് ഐലൻഡർ അലയൻസ് (NQAPIA), ഏഷ്യൻ പ്രൈഡ് പ്രോജക്ട് തുടങ്ങിയ പോലുള്ള ഗ്രൂപ്പുകള്‍ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആശ്രയിക്കാവുന്നതാണ്.  www.pflag.org, www.nqapia.org, www.asianprideproject.org എന്ന വിലാസത്തിൽ അവരെ ബന്ധപ്പെടുക.

നിങ്ങള്‍ തനിച്ചല്ല.

Download the Family is Family – Malayalam PDF.

Watch the PSA video in English.